Sun. Dec 22nd, 2024

 

തിരുവനന്തപുരം:

ഒന്‍പത് ബാങ്ക് തൊഴിലാളി യൂണിയനുകളടങ്ങിയ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍റെ നേതൃത്വത്തില്‍ ജനുവരി 31 നും ഫെബ്രുവരി ഒന്നിനും ബാങ്കുകള്‍ പണിമുടക്കും. വേതന പരിഷ്കരണ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. സമരത്തിന്‍റെ പശ്ചാത്തലത്തില്‍ രണ്ട് ദിവസത്തെ ബാങ്ക് ഇടപാടുകള്‍ തടസ്സപ്പെടും.2017 നവംബര്‍ മുതല്‍ പൊതുമേഖലാ ബാങ്കുകളിലെ ജീവനക്കാരുടെ വേതന പരിഷ്കരണം നടക്കാത്തതിനാല്‍  20 ശതമാനം ശമ്പള വര്‍ധനവ് വേണമെന്നാണ് ബാങ്ക് യൂണിയനുകളുടെ ആവശ്യം. തിങ്കളാഴ്ച ചീഫ് ലേബര്‍ കമ്മീഷ്ണറുമായി യൂണിയന്‍ നേതാക്കള്‍ ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു.