Mon. Apr 28th, 2025

ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം നേടിയ ഹോളിവുഡ് ചിത്രം ‘1917’ ആദ്യ വാരാന്ത്യത്തിൽ തന്നെ ബോക്സോഫീസിൽ 36.5 മില്യൺ ഡോളർ സ്വന്തമാക്കി മുന്നേറുന്നു. ഒന്നാം ലോകമഹായുദ്ധത്തെ ആസ്പദമാക്കി എടുത്തിരിക്കുന്ന ചിത്രം ക്രിസ്മസ് ദിനത്തിൽ പരിമിതമായ തീയേറ്ററുകൾ മാത്രമാണ് പ്രദർശനത്തിന് എത്തിയിരുന്നതെങ്കിലും വാരാന്ത്യത്തോടെ മൂവായിരത്തിലധികം തിയേറ്ററുകളിൽ തുറന്നു. ആഗോളതലത്തിൽ ചിത്രം 60.3 മില്യൺ ഡോളർ നേടി. ഡ്രാമ വിഭാഗത്തിലെ മികച്ച ചിത്രത്തിനും മികച്ച സംവിധായകനുള്ള  ഗോൾഡൻ ഗ്ലോബ്സ് പുരസ്‌കാരം ഈ ചിത്രം സ്വന്തമാക്കിയിരുന്നു.

By Athira Sreekumar

Digital Journalist at Woke Malayalam