Sun. Dec 22nd, 2024

വാരിക്കുഴിയിലെ കൊലപാതകം എന്ന ചിത്രത്തിനു ശേഷം അമിത് ചക്കാലയ്ക്കൽ നായകനാകുന്ന ‘യുവം’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. വണ്‍സ് അപ്പോണ്‍ എ ടൈം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോണി മക്കോറ നിർമ്മിക്കുന്ന ചിത്രം നവാഗതനായ പിങ്കു പീറ്ററാണ് സംവിധാനം ചെയ്യുന്നത്. അമിത് ചക്കാലക്കലിന് പുറമെ ഡയാന ഹമീദ്, അഭിഷേക് രവീന്ദ്രന്‍, നിര്‍മല്‍ പാലാഴി എന്നിവർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സജിത്ത് പുരുഷന്‍ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് ഗോപി സുന്ദറാണ് സംഗീതം നൽകുന്നത്.

By Arya MR