Mon. Dec 23rd, 2024
ഹൈദരാബാദ്:

രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ മോശം പ്രകടനം തുടരുന്നു. ആന്ധ്രയ്ക്കെതിരായ മത്സരത്തില്‍ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് വെറും 162 റൺസ് മാത്രമേ എടുക്കാൻ സാധിച്ചുള്ളൂ. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ആന്ധ്ര ഒന്നാം ദിനം കളി നിർത്തുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 57 റൺസ് എന്ന നിലയിലാണ്. ഒൻപതു വിക്കറ്റു ശേഷിക്കെ കേരള സ്കോറിനേക്കാൾ 105 റൺസ് മാത്രമാണ് പിന്നിൽ. തുടർച്ചയായ മോശം പ്രകടങ്ങളുടെ പേരിൽ എലീറ്റ് ഗ്രൂപ്പില്‍ നിന്ന് തരംതാഴ്ത്തല്‍ ഭീഷണി നേരിടുകയാണ് കേരളം.

By Arya MR