Sat. Jan 18th, 2025
തിരുവനന്തപുരം:

ഇനിമുതൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ സ്റ്റേഷൻ പരിധിയിയില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്‌റ. പരാതിക്കാർക്ക് സംസ്ഥാനത്തെ ഏത് സ്റ്റേഷനിലും പ്രഥമവിവര റിപ്പോര്‍ട്ട് രജിസ്റ്റർ ചെയ്ത ശേഷം ബന്ധപ്പെട്ട സ്റേഷനുകളിലേക്ക് വിവരങ്ങൾ അയച്ചുകൊടുത്താൽ  മതിയാകും. ക്രിമിനല്‍ നടപടി നിയമത്തിലെ വകുപ്പ് 170 പ്രകാരം കുറ്റകൃത്യം നടന്നാൽ അതേ പൊലീസ് സ്റ്റേഷൻ പരിധിയിൽ പരാതി നൽകണമെന്നായിരുന്നു വ്യവസ്ഥ. എന്നാൽ ഇത് യാത്രചെയ്യുന്നവരെ അടക്കം ബുദ്ധിമുട്ടിലാക്കുന്നുവെന്ന സാഹചര്യത്തിലാണ് പുതിയ നിയമമെന്ന് ഡിജിപി ഓഫീസ് വ്യക്തമാക്കി.

By Arya MR