Mon. Dec 23rd, 2024
കൊച്ചി:

 
അനധികൃതമായി പണിതതിനെ തുടർന്ന് പൊളിച്ചുമാറ്റിയ മരടിലെ ഫ്ലാറ്റുകളുടെ അവശിഷ്ടങ്ങൾ ഇന്നു രാത്രി മുതൽ നീക്കം ചെയ്യും. ജെയ്ൻ കോറൽ കോവ്, ഹോളി ഫെയ്ത് എച്ച് ടു ഓ എന്നിവയുടെ കോൺക്രീറ്റ് അവശിഷ്ടങ്ങളാണ് നീക്കം ചെയ്യുക. പൊടിമൂലമുള്ള ബുദ്ധിമുട്ട് പ്രദേശവാസികൾക്ക് ഉണ്ടാകാതിരിക്കാനാണ് മാലിന്യങ്ങൾ നീക്കം ചെയ്യുന്നത് രാത്രിയിൽ ആക്കിയത്.

പ്രോംപ്റ്റിന്റെ ആലപ്പുഴ ജില്ലയിലെ യാർഡിലേക്കാണ് കോൺക്രീറ്റ് മാലിന്യങ്ങൾ മാറ്റുക. ഫ്ലാറ്റ് പൊളിച്ച കമ്പനികളിലൊന്നായ വിജയ് സ്റ്റീൽസ് ഇരുമ്പ് അവശിഷ്ടങ്ങൾ ഏറ്റെടുക്കും.