Mon. Dec 23rd, 2024
ദില്ലി:

മത്സരവേളയിലെ മോശം പെരുമാറ്റത്തെ തുടർന്ന് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ എല്‍കോ ഷട്ടോരിക്കും കൊൽക്കത്ത ടീമായ എ ടി കെ യുടെ പരിശീലകൻ അന്റോണിയോ ഹബാസിനും രണ്ട് മത്സരങ്ങളില്‍ നിന്ന് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ വിലക്ക്. ഇരുവരും വിലക്കിനൊപ്പം ഒരു ലക്ഷം രൂപ പിഴയും നല്കണം. ജനുവരി 12-ന് കൊല്‍ക്കത്തയിലെ സാള്‍ക്ക്‌ലേക്ക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിനിടെയുണ്ടായ പരിശീലകരുടെ മോശം പെരുമാറ്റമാണ് നടപടിയ്ക്ക് വിധേയമായിരിക്കുന്നത്. ഇവർക്കൊപ്പം എ ടി കെയുടെ  ഗോള്‍ കീപ്പിങ് കോച്ച് ഏയ്ഞ്ചല്‍ പിന്‍ഡാഡോയെയും വിലക്കിയിട്ടുണ്ട്. പിന്‍ഡാഡോയ്ക്ക് രണ്ട് ലക്ഷം രൂപ പിഴയായി നൽകണം.

By Athira Sreekumar

Digital Journalist at Woke Malayalam