Mon. Dec 23rd, 2024
ബാഗ്‌ദാദ്‌:

ഇറാഖിലെ യുഎസ് എംബസിക്ക് സമീപം വീണ്ടും ‘അജ്ഞാത’ റോക്കറ്റാക്രമണം.  ഇറാഖ് തലസ്ഥാനമായ ബാഗ്‍ദാദിലെ അതീവ സുരക്ഷാമേഖലയായ ഗ്രീൻ സോണിൽ സ്ഥിതി ചെയ്യുന്ന യുഎസ് എംബസിക്ക് സമീപമാണ് അഞ്ച് റോക്കറ്റുകൾ പതിച്ചത്. ആക്രമണത്തിൽ ഒരാൾ മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ഇറാനി സൈനിക ജനറലും ഖുദ്‍സ് ഫോഴ്സ് തലവനുമായ കാസിം സൊലേമാനിയെ അമേരിക്ക വധിച്ച ശേഷം ഇത് മൂന്നാം തവണയാണ് ഇത്തരം റോക്കറ്റ് ആക്രമങ്ങൾ ഉണ്ടാകുന്നത്. സഖ്യസേനയുടേതടക്കം മുതിർന്ന ഉദ്യോഗസ്ഥരുടെ ഓഫീസുകളുള്ള എംബസി മേഖലയിൽ തുടർച്ചയായി ആക്രമണങ്ങൾ നടക്കുന്ന പശ്ചാത്തലത്തിൽ ഉദ്യോഗസ്ഥരെയെല്ലാം അമേരിക്ക ഇവിടെ നിന്ന് ഒഴിപ്പിച്ചുകഴിഞ്ഞു.

By Arya MR