Mon. Dec 23rd, 2024
ന്യൂ ഡല്‍ഹി:

ഇലക്ട്രോണിക്സ്, ഇലക്ട്രിക്കല്‍ ഗുഡ്സ്, കരകൗശല വസ്തുക്കള്‍ എന്നിവയുള്‍പ്പെടെ 50 ലധികം ഇനങ്ങളുടെ ഇറക്കുമതി തീരുവ 5 % മുതല്‍ 10% വരെ വര്‍ദ്ധിപ്പിക്കാന്‍ രാജ്യം പദ്ധതിയിടുന്നു. സാമ്പത്തിക വളര്‍ച്ച പുനരുജ്ജീവിപ്പിക്കാനുള്ള മറ്റ് ഉത്തേജക നടപടികള്‍ക്കൊപ്പം ബജറ്റില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഈ പ്രഖ്യാപനവും നടത്തുമെന്നാണ് ധനമന്ത്രാലയം അറിയിക്കുന്നത്. ഈ നിലപാട് ചാര്‍ജറുകള്‍, വൈബ്രേറ്റര്‍ മോട്ടോറുകള്‍ തുടങ്ങിയ ഘടകങ്ങല്‍ ഇറക്കുമതി ചെയ്ത് ഉപയോഗിക്കുന്ന സ്മാര്‍ട്ട് ഫോണ്‍ കമ്പനികളെ സാരമായി ബാധിക്കുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. 

By Arya MR