Wed. Jan 22nd, 2025
തിരുവനന്തപുരം:
നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിൽ പൗരത്വ നിയമത്തിനെതിരായ പരാമർശം ഉൾപ്പെടുത്തിയതിൽ ഗവര്‍ണര്‍ക്ക് സര്‍ക്കാര്‍ ഇന്ന് വിശദീകരണം നല്‍കിയേക്കും. കോടതിയില്‍ ഇരിക്കുന്ന വിഷയം നിയമസഭയില്‍ പറയുന്നത് കോടതിലക്ഷ്യമല്ലെന്ന നിലപാടായിരിക്കും സര്‍ക്കാര്‍ സ്വീകരിക്കുക. ഇതുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധികളും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയേക്കും. ബുധനാഴ്ച അവതരിപ്പിക്കേണ്ട നയപ്രഖ്യാപന പ്രസംഗത്തില്‍ ഉള്‍പ്പെടുത്തിയ പൌരത്വ നിയമത്തിനെതിരായ പരാമര്‍ശങ്ങള്‍ പുനപരിശോധിക്കണമെന്നാണ് ഗവര്‍ണര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്