ഓസ്‌ട്രേലിയയിലെ കാട്ടുതീയിൽ പൊള്ളലേറ്റ വന്യമൃഗങ്ങൾക്ക് ഇനി കയ്യുറകൾ പോലുള്ള വസ്തുക്കൾ സംഭാവന നൽകേണ്ടതില്ലെന്ന് രാജ്യത്തെ ദുരിതാശ്വാസ പ്രവർത്തകർ. ആപത്ത് സമയത്ത് കൂടെ നിന്ന രാജ്യങ്ങൾക്ക് നന്ദിയുണ്ട്, എന്നാൽ സംഭാവനകൾ ഇത്തരം വസ്തുക്കളായി നൽകിയാൽ അത് രാജ്യത്തേക്ക് എത്തിക്കാൻ വിമാനച്ചിലവ് അധികമാണെന്നും അത് ഓസ്‌ട്രേലിയക്ക് കൂടുതൽ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നതെന്നും ദുരിതാശ്വാസ സംഘാടനകൾ പറഞ്ഞു. അതോടൊപ്പം തുടര്‍ച്ചയായി വലിയ വിമാനങ്ങള്‍ ഇത്തരം വസ്തുക്കളുമായി ഓസ്ട്രേലിയയിലേക്ക് വരുമ്പോഴുണ്ടാകുന്ന ഹരിതഗൃഹ വാതക അളവും മലിനീകരണവും കൂടുതലാണെന്നും അവർ ചൂണ്ടിക്കാട്ടി. സംഭാവനകൾ ചെറുതാണെങ്കിലും പണമായി തന്നെ വിശ്വാസയോഗ്യമായ എൻജിഒകളെ ഏൽപ്പിച്ചാൽ മതിയെന്നും അവർ പറഞ്ഞു.