Sun. Aug 3rd, 2025

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ രൂക്ഷവിമർശനവുമായി ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ്. ദില്ലിയിൽ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ച യുവാക്കളെ പോലീസ് മർദ്ദിച്ച സംഭവത്തിൽ പ്രതികരിച്ചുകൊണ്ടുള്ള ട്വീറ്റിലാണ് വളരെ ശക്തമായ ഭാഷയിൽ കശ്യപ് ഷായെ വിമർശിച്ചത്. സ്വന്തം കൈപ്പിടിയിൽ സൈന്യവും വാടക ഗുണ്ടകളുമുണ്ടായിട്ടും സ്വന്തം സുരക്ഷാ വർധിപ്പിക്കാൻ നിരായുധരായ പ്രതിഷേധക്കാരെ തല്ലിച്ചതച്ചത് ആഭ്യന്തര മന്ത്രി ഒരു ഭീരുവായതുകൊണ്ടാണെന്നും, ചരിത്രം അമിത് ഷാ എന്ന മൃഗത്തിന്റെ മുഖത്ത് തുപ്പുമെന്നുമാണ് കശ്യപ് ട്വിറ്ററിൽ കുറിച്ചത്. ഇതിനെതിരെ ബിജെപി പ്രവർത്തകരുടെ വൻ പ്രതിഷേധമാണ് ട്വിറ്ററിൽ അരങ്ങേറുന്നത്.

By Arya MR