Mon. Dec 23rd, 2024

അഫ്ഗാനിസ്ഥാനിൽ യാത്രാവിമാനം തകർന്ന് യാത്രക്കാരും ജീവനക്കാരുമടക്കം 83 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. താലിബാന്‍ നിയന്ത്രണത്തിലുള്ള  ഘസ്‌നി പ്രവിശ്യയിലാണ് വിമാനം തകര്‍ന്നു വീണത്. ഹെറാത്തില്‍ നിന്ന് കാബൂളിലേക്ക് പുറപ്പെട്ട അരിയാന അഫ്ഗാന്‍ എയര്‍ലൈന്‍സാണ് അപകടത്തില്‍പ്പെട്ടത്. വിമാനത്തിൽ എത്രപേരുണ്ട് എന്നത് സംബന്ധിച്ച കൃത്യമായ വിവരങ്ങൾ ലഭിച്ചിട്ടില്ലെന്നും രക്ഷാപ്രവർത്തനങ്ങൾ നടക്കുകയാണെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

By Athira Sreekumar

Digital Journalist at Woke Malayalam