Wed. Nov 6th, 2024
നൈജീരിയ:

ചൈനയ്ക്ക് പിന്നാലെ വൈറസ് ബാധയുടെ പിടിയിലായി ആഫ്രിക്കയും. പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ ലാസ്സ വൈറല്‍ പനി പടര്‍ന്നു പിടിക്കുന്നു. നൈജീരിയയിൽ  11 സംസ്ഥാനങ്ങളിലായി ഇതുവരെ 29 പേര്‍ ലാസ്സ പനി ബാധിച്ച് മരിച്ചു. എബോളയ്ക്ക് കാരണമായ വൈറസ് കുടുംബത്തില്‍പെട്ട വൈറസാണ് ലാസ്സയ്ക്കും പിന്നിലെന്ന് സ്ഥിതീകരിച്ചു. നിലവിൽ നൈജീരിയയിൽ ഇരുന്നൂറോളം ആളുകൾ ചികിത്സയിലുണ്ടെന്ന് സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ അറിയിച്ചു. നൈജീരിയയില്‍ സര്‍ക്കാര്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.

By Arya MR