Sun. Dec 22nd, 2024
കൊച്ചി:

 
പെരുമ്പാവൂരിൽ 22 എക്‌സൈസ് ഉദ്യോഗസ്ഥർക്ക് കൂട്ട സ്ഥലമാറ്റം. ബാർ ഉടമകളിൽ നിന്നും മാസപ്പടി വാങ്ങുന്നെന്ന് ആരോപണ വിധേയരായ പെരുമ്പാവൂർ എക്‌സൈസ് സർക്കിളിലെ 22 ഉദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റിയത്. 18 ബാർ ഉടമകളിൽ നിന്നും മാസപ്പടി വാങ്ങുകയും വിവാദമായപ്പോൾ തിരിച്ചുനൽകുകയും ചെയ്തു എന്നാണ് കേസ്.

കുന്നത്തുകാട്‌ സർക്കിൾ ഓഫീസിലെ രണ്ടും, പെരുമ്പാവൂർ റേഞ്ച് ഓഫീസിലെ മൂന്നും ഓഫീസർമാരെ ജില്ലയിലെ വിവിധ ഓഫീസുകളിലേക്ക് മാറ്റി. കാലടി, കോതമംഗലം, മൂവാറ്റുപുഴ ഓഫീസുകളിലെ ഉദ്യോഗസ്ഥരാണ് മറ്റുള്ളവർ. ബാർ ഉടമകൾ നൽകിയ പരാതിയിൽ വിജിലൻസ് അന്വേഷണം നടക്കുകയാണ്.