Tue. Jan 21st, 2025
കോഴിക്കോട്:

ഗോവൻ ടീം ചർച്ചിൽ ബ്രദേഴ്സിനെതിരെ കേരള ഗോകുലം എഫ്സിക്ക് തകർപ്പൻ ജയം. ഞായറാഴ്ച കോഴിക്കോട് നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഗോകുലം എഫ്‌സി വിജയിച്ചത്. സൂപ്പര്‍ സ്ട്രൈക്കര്‍ മര്‍ക്കസ് ജോസഫാണ് ഗോകുലത്തിനായി ഗോൾ നേടിയത്. ഇതോടെ എട്ട് കളിയില്‍നിന്ന് 13 പോയിന്റ് നേടിയ ഗോകുലം ലീഗില്‍ നാലാം സ്ഥാനത്തേക്കുയര്‍ന്നു. ഒപ്പം നേരത്തെ പ്രഖ്യാപിച്ചതുപോലെ പ്രസ്തുത മത്സരത്തിന്റെ ടിക്കറ്റ് വരുമാനമായ ആഞ്ചലക്ഷത്തി അറുപതിനായിരം രൂപം സെവൻസ് ഫുട്ബോൾ മത്സരത്തിനിടെ കുഴഞ്ഞുവീണു മരിച്ച കേരള താരം ആർ. ധനരാജിന്റെ കുടുംബത്തിന് നൽകി.

By Athira Sreekumar

Digital Journalist at Woke Malayalam