Fri. Nov 22nd, 2024

അഞ്ച് മുതൽ ആറ് ബില്യണ്‍ ഡോളറിന്റെ കാര്‍ഷിക ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്താല്‍ ചില ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് ഏര്‍പ്പെടുത്തിയ നികുതികള്‍ പിന്‍വലിക്കാമെന്ന് ഇന്ത്യയോട് അമേരിക്ക. ഇന്ത്യയുമായി നിലനില്‍ക്കുന്ന വ്യാപാര നിയന്ത്രണങ്ങള്‍ നീക്കാനുള്ള ഉപാധിയാണ് ഇതെന്നാണ് സൂചന. അടുത്ത മാസമുള്ള അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ സന്ദര്‍ശന വേളയില്‍ ഇരു രാജ്യങ്ങളും തമ്മില്‍ വ്യാപാര കരാറുകള്‍ ഒപ്പിടുന്നതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ ചർച്ച.

By Athira Sreekumar

Digital Journalist at Woke Malayalam