Mon. Dec 23rd, 2024

കൊച്ചി:

സുരേഷ് ഗോപിയും ശോഭനയും വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒരുമിക്കുന്ന ചിത്രമാണ് വരനെ ആവശ്യമുണ്ട്. സിനിമയുടെ ടീസര്‍ പുറത്ത് വിട്ട് മണിക്കൂറുകള്‍ക്കകം തന്നെ സോഷ്യല്‍ മീഡിയയില്‍ മികച്ച സ്വീകാര്യത നേടി മുന്നേറുകയാണ്. ടീസര്‍ യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയിട്ടുണ്ട്.

സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഇരുവര്‍ക്കും പുറമെ ദുല്‍ഖര്‍ സല്‍മാനും കല്യാണി പ്രിയദര്‍ശനും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ശോഭന സിനിമാരംഗത്തേക്ക് എത്തുന്നത്. സംവിധായകരായ മേജര്‍ രവി, ലാല്‍ ജോസ്, ജോണി ആന്റണി എന്നിരും ചിത്രത്തില്‍ പ്രധാന വേഷങ്ങലിലെത്തുന്നുണ്ട്.

ദുല്‍ഖര്‍ സല്‍മാന്‍റെ വേഫാറര്‍ ഫിലിംസും എം സ്റ്റാര്‍ എന്‍റര്‍ടെയിന്‍മെന്‍റ്സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്‍റെ രചന നിര്‍വഹിച്ചിരിക്കുന്നതും അനൂപ് സത്യനാണ്. മുകേഷ് മുരളീധരന്‍ ക്യാമറയും അല്‍ഫോണ്‍സ് ജോസഫ് സംഗീതവും നിര്‍വഹിച്ചിരിക്കുന്നു.

https://www.youtube.com/watch?time_continue=3&v=ByHEBxE4oyQ&feature=emb_logo

 

By Binsha Das

Digital Journalist at Woke Malayalam