Mon. Dec 23rd, 2024
ദില്ലി:

ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ ഗവേഷണ വിദ്യാർഥിയ്ക്കെതിരെ രാജ്യദ്രോഹക്കേസ്. അലിഗഢ് മുസ്ലീം യൂണിവേഴ്സിറ്റിയിൽ ജനുവരി 16ന് നടത്തിയ പ്രസംഗത്തിൻ്റെ പേരിലാണ് വിദ്യാർഥിയും ഷഹീന്‍ ബാഗ് ഏകോപന സമിതി തലവൻ കൂടിയായ  ഷർജീൽ ഇമാമിനെതിരെ യുഎപിഎ നിയമപ്രകാരം കേസെടുത്തിരിക്കുന്നത്. ട്രെയിൽ-റോഡ് ഗതാഗതം തടഞ്ഞ് അസമിനെയും മറ്റ് വടക്ക് കിഴക്കൻ ഭാഗങ്ങളെയും ഇന്ത്യയിൽ നിന്ന് ഒറ്റപ്പെടുത്തണം എന്ന പ്രസ്താവനയുടെ പേരിലാണ് ഷർജീലിനെതിരെ കേസുടുത്തിരിക്കുന്നത്. എന്നാൽ, സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ പ്രചരിച്ചുകൊണ്ടിരിക്കുന്നത് തന്റെ എഡിറ്റ് ചെയ്ത പ്രസംഗമാണെന്ന് ഷർജീൽ ആരോപിച്ചു.

By Arya MR