Mon. Dec 23rd, 2024

എറണാകുളം:

പൃഥ്വിരാജ് സുകുമാരനും ടൊവിനോ തോമസും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന പുതിയ ചിത്രം  കറാച്ചി 81 ന്റെ ഫസ്റ്റ്‌ലുക്ക് പുറത്ത് വിട്ടു. കെ.എസ് ബാവ സംവിധാനം ചെയ്യുന്ന ചിത്രം ഇന്ത്യയുടെ ഏറ്റവും വലിയ ചാര ദൗത്യത്തെ ആസ്പദമാക്കിയാണ്.

റോ ഉദ്യോഗസ്ഥനെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. റിപ്പബ്ലിക് ദിനത്തില്‍  തന്‍റെ ഫെയ്സ്ബുക്ക് പോജിലൂടെ പൃഥിരാജ് തന്നെയാണ് ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് ആരാധകരുമായി പങ്കുവെച്ചത്.

https://www.facebook.com/PrithvirajSukumaran/posts/2692736170781430

ആന്റോ ജോസഫ് നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് കെ.എസ് ബാവയും അന്‍വര്‍ ഹുസൈനും ചേര്‍ന്നാണ്. എഡിറ്റിങ് മഹേഷ് നാരായണനും ഛായാഗ്രഹണം സുജിത് വാസുദേവും ആണ്.

 

By Binsha Das

Digital Journalist at Woke Malayalam