Tue. Jul 1st, 2025
ദില്ലി:

റിപ്പബ്ലിക് ദിനാഘോഷത്തിന് മുന്നോടിയായി പദ്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. അന്തരിച്ച പ്രമുഖ നിയമവിദഗ്ധൻ എൻആർ മാധവമേനോൻ, ‘നോക്കുവിദ്യ പാവകളി’ കലാകാരി  മൂഴിക്കൽ പങ്കജാക്ഷിയമ്മ എന്നിവർ ഉൾപ്പടെ ഏഴ് മലയാളികൾ പദ്മ പുരസ്‌കാരത്തിന് അർഹരായി. സോഷ്യലിസ്റ്റ് നേതാവ് ജോർജ് ഫെർണാണ്ടസ്, ബിജെപിയുടെ മുൻകേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്‌ലി, സുഷമാ സ്വരാജ്, ഉഡുപ്പി മഠാധിപതിയായിരുന്ന വിശ്വേശതീർഥ സ്വാമി എന്നിവർക്ക് പദ്മവിഭൂഷണും, ഗോവ മുഖ്യമന്ത്രിയായിരുന്ന  മനോഹർ പരീക്കറിനു പദ്മഭൂഷണും മരണാനന്തര ബഹുമതിയായി നൽകും. ബോക്സിങ് താരം മേരി കോമിനെ  പദ്മവിഭൂഷണും, ബാഡ്മിന്റൺ താരം പിവി സിന്ധുവിനെ പദ്മശ്രീയും നൽകി രാജ്യം ആദരിച്ചു.

By Arya MR