Mon. Dec 23rd, 2024

പ്രിയദര്‍ശനും അനി ഐ വി ശശിയും ചേര്‍ന്ന് രചന നിര്‍വ്വഹിച്ചിരിക്കുന്ന മോഹൻലാൽ ചിത്രം ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തെത്തി. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ഈ ചിത്രം പ്രദർശനത്തിന് എത്തുന്നുണ്ട്. ടീസറില്‍ ‘മരക്കാറാ’യി പ്രത്യക്ഷപ്പെടുന്ന നടൻ മോഹന്‍ലാലും അദ്ദേഹത്തിന്റെ ഒരു സംഭാഷണശകലവും മാത്രമാണുള്ളത്. മാര്‍ച്ച് 26ന് റിലീസ് ചെയ്യുന്ന ചിത്രം അയ്യായിരത്തിലധികം തീയേറ്ററുകളില്‍ പ്രദർശിപ്പിച്ചേക്കുമെന്നാണ് സൂചന.

By Athira Sreekumar

Digital Journalist at Woke Malayalam