Sat. May 17th, 2025
ദില്ലി:

രാജ്യത്തിൻറെ  71ാം റിപ്പബ്ലിക് ദിനാഘോഷത്തിന് മുഖ്യാതിഥിയായി എത്തിയ  ബ്രസീല്‍ പ്രസിഡന്‍റ് ജൈര്‍ ബോള്‍സൊനാരോയ്ക്കെതിരെ സമൂഹ മാധ്യമങ്ങളിൽ വൻ പ്രതിഷേധം. ആമസോൺ കാടുകളുടെ ഘാതകനായ ഒരു വ്യക്തി ഇന്ത്യയുടെ റിപ്പബ്ലിക്ക് ദിനാഘോഷത്തിൽ പങ്കാളി ആകേണ്ടതില്ലെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന വാദങ്ങൾ. ഗോ ബാക്ക്’  ബോള്‍സൊനാരോ എന്ന ഹാഷ് ടാഗാണ്  ഇന്ന് ട്വിറ്ററിൽ ടോപ്പ് ട്രെൻഡിങ്ങിൽ ഉള്ളത്.  ബോള്‍സൊനാരോ മുൻപ് വനിതാ മാധ്യമപ്രവർത്തകയ്‌ക്കും ആദിവാസികൾക്കും എതിരെ  നടത്തിയ വിവാദ പരാമർശങ്ങളും സോഷ്യൽ മീഡിയയിൽ ഇന്ന് ഉയർന്നുവന്നിട്ടുണ്ട്. 

 

By Arya MR