Sun. Nov 17th, 2024
ദില്ലി:

രാജ്യം ഇന്ന്  71-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു.രാവിലെ ഒൻപത് മണിയോടെ  രാജ്‌പഥിൽ  ആരംഭിച്ച ചടങ്ങുകളിൽ  ഭാരത സർക്കാരിന്റെ വിശിഷ്ടാതിഥിയായി ബ്രസീൽ പ്രസിഡന്റ് ജൈർ ബോൾസൊനാരോ എത്തി. ഇത് മൂന്നാം തവണയാണ് രാജ്യത്തിൻറെ  റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ ഒരു ബ്രസീലിയൻ പ്രസിഡന്റ്  വിശിഷ്ടാതിഥിയാകുന്നത്. ദേശീയ യുദ്ധസ്മാരകത്തിൽ വീരസൈനികര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരാഞ്ജലികൾ അർപ്പിച്ചതോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്.  90 മിനിറ്റ് നീണ്ടുനിൽക്കുന്ന റിപ്ലബ്ലിക് ദിന പരേഡ്  ലെഫ്. ജനറൽ അസിത് മിസ്ത്രി നയിക്കും. ഒപ്പം ഇന്ത്യൻ നാവിക സേനയുടെ പുതിയ ഹെലിക്കോപ്റ്ററുകളായ  ചിന്നുക്ക് , അപ്പാച്ചെ എന്നിവ ഒരുക്കുന്ന ആകാശവിസ്മയങ്ങളുമുണ്ടാകും.

ആശയപരമായ എതിര്‍പ്പുകൾ അക്രമത്തിന്‍റെ പാതയിലേക്ക് പോകരുതെന്നായിരുന്നു രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന്റെ റിപ്പബ്ലിക് ദിന സന്ദേശം.  മൻകി ബാത്തിലൂടെ പ്രധാനന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. അതേസമയം,  എതിര്‍ ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്ന ഭരണകൂടമാണ് രാജ്യത്തുള്ളതെന്ന് റിപ്പബ്ലിക് ദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത കോൺഗ്രസ്സ് അധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞു.

By Arya MR