Mon. Dec 23rd, 2024
അമേരിക്ക:
പൗരത്വ ഭേദഗതി നിയമത്തിൽ എല്ലാ വിഭാഗക്കാർക്കും സംരക്ഷണം ഉറപ്പാക്കണമെന്നും  കശ്മീരിലെ മുഴുവൻ രാഷ്ട്രീയ തടവുകാരെയും ഉടൻ വിട്ടയക്കണമെന്നും അമേരിക്കൻ പ്രിൻസിപ്പൽ ഡെപ്യൂട്ടി അസി. സെക്രട്ടറി ആലീസ് വെൽസ് പറഞ്ഞു.  വിദേശ നയതന്ത്ര പ്രതിനിധികൾക്ക് ഇടപെടാനുള്ള അവസരം നൽകണമെന്നും സെക്രട്ടറി ആവശ്യപ്പെട്ടു.വിദേശ നയതന്ത്ര സംഘം നടത്തിയ കശ്മീർ സന്ദർശനം പ്രയോജനകരമായെന്നും കശ്മീരിൽ ഇന്‍റർനെറ്റ് സേവനങ്ങൾ ഭാഗികമായി പുന:സ്ഥാപിച്ചതില്‍ സംതൃപ്തിയുണ്ടെന്നും  ആലീസ് വെൽസ് കൂട്ടിച്ചേർത്തു.

By Arya MR