Wed. Jan 22nd, 2025

ഇറാഖ്:

ഇറാഖിലെ അമേരിക്കൻ സൈനിക വിമാന താവളത്തിൽ ഇറാൻ നടത്തിയ ഭീകരാക്രമണത്തിൽ ഒരു സൈനികന് പോലും പരിക്കേറ്റില്ലെന്ന യുഎസ്  പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശ വാദത്തിനെതിരെ പെന്റഗൺ റിപ്പോർട്ട്. 34 സൈനികർക്ക് മസ്‌തിഷ്‌ക്ക ക്ഷതമേറ്റതായും ഇവരിൽ 17 പേരെ ചികിത്സക്കായി ജർമനിയിലേക്ക് മാറ്റിയതായും പറയുന്നു. ഒമ്പതു പേർ ഇറാഖിലെ സൈനിക ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. മിസൈൽ ആക്രമണവും,ശക്തമായ സ്ഫോടനവും നടന്നപ്പോൾ അന്തരീക്ഷ മർദത്തിൽ ഉണ്ടായ വ്യതിയാനമാണ് മസ്‌തിഷ്‌ക്ക ക്ഷതത്തിനു കാരണമായത്. ജനുവരി എട്ടിനാണ് ഇറാഖിലെ അൽ അസദ് സൈനിക താവളത്തിന് നേരെ ആക്രമണമുണ്ടായത്.