Wed. Jan 22nd, 2025
കോഴിക്കോട്:

ഖഫിന് കീഴിലുള്ള കേരളത്തിലെ എല്ലാ പള്ളികളിലും റിപ്പബ്ലിക്ക് ദിനത്തില്‍ ഇന്ത്യൻ  പതാക ഉയര്‍ത്തുമെന്ന് വഖഫ് ബോര്‍ഡ്. ഭരണഘടനയുടെ ആമുഖം വായിക്കുകയും ഭരണഘടനാ സംരക്ഷണ പ്രതിജ്ഞയെടുക്കുമെന്നും അറിയിച്ചു.  ഇതാദ്യമായാണ് പള്ളികളിൽ റിപ്പബ്ലൂക് ദിനത്തിൽ പതാകകൾ ഉയർത്തുന്നത്.  ഭരണഘടനയുടെ ആമുഖം  റിപ്പബ്ലിക്ക് ദിനത്തില്‍ വായിക്കണമെന്ന് ലത്തീന്‍ കത്തോലിക്ക മെത്രാന്‍ സമിതിയും ആഹ്വാനം ചെയ്തിട്ടുണ്ട്. റിപ്പബ്ലിക്ക്  ദിനം ഭരണഘടനാ സംരക്ഷണാ ദിനമായി ആചരിക്കാനാണ് ലത്തീന്‍ സഭയുടെ തീരുമാനം. പൗരത്വ നിയമ ഭേദഗതിയില്‍ ആശങ്ക രേഖപ്പെടുത്തുന്ന ഇടയ ലേഖനവും  വായിക്കും.