Mon. Dec 23rd, 2024
എറണാകുളം:

 
സ്വകാര്യ മേഖലയില്‍ മിനിമ വേതന നിയമം നടപ്പാക്കാനും മേല്‍നോട്ടം ഉറപ്പാക്കാനുമുള്ള ഐടി അധിഷ്ടിത വേജ് പെയ്മെന്റ് സംവിധാനം ശരിവച്ച് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. വേതന വിവരങ്ങള്‍ തൊഴില്‍ വകുപ്പിന്റെ വെബ്‌സൈറ്റിൽ അപ് ലോഡ് ചെയ്യണമെന്ന ചട്ടവ്യവസ്ഥ സിംഗിള്‍ ജഡ്ജി ശരിവച്ചതിനെതിരെ സമര്‍പ്പിച്ച അപ്പീലുകള്‍ പരിഗണിക്കവെയാണ് ഡിവിഷന്‍ ബെഞ്ചിന്റെ തീരുമാനം. തൊഴില്‍- ശമ്പള രജിസ്റ്റര്‍ അപ് ലോഡ് ചെയ്യണമെന്നും വേതനങ്ങള്‍ വ്യക്തിഗത ബാങ്ക് അക്കൗണ്ടുകള്‍ മുഖേന വിതരണം ചെയ്യണമെന്നുമാണ് ഐടി അധിഷ്ഠിത വേജ് പെയ്മെന്റ് സംവിധാനത്തിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍.