Wed. Oct 29th, 2025
 ആലുവ:

 
ചുണങ്ങംവേലി രാജഗിരി ആശുപത്രിയിൽ സിസ്റ്റർ ഡോക്ടേഴ്‌സ് ഫോറം ദേശീയ സെമിനാറിനു തുടക്കം കുറിച്ചു. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന സെമിനാര്  നടൻ മമ്മൂട്ടിയാണ് ഉദ്ഘാടനം ചെയ്തത്. ഫോറത്തിന്റെ വാർഷിക റിപ്പോർട്ടിന്റെ പ്രകാശനവും മമ്മൂട്ടി നിർവഹിച്ചു. 20 സംസ്ഥാനങ്ങളിൽനിന്ന് ഇരുനൂറിൽപ്പരം ഡോക്ടർമാരായ സിസ്റ്റർമാർ സെമിനാറിൽ പങ്കെടുക്കുന്നുണ്ട്.