Mon. Dec 23rd, 2024
ലണ്ടൻ:

ലണ്ടനിലെ ഇന്ത്യൻ എംബസിക്ക് പുറത്ത് റിപ്പബ്ലിക്ക് ദിനത്തിൽ ഇന്ത്യൻ ഭരണഘടനാ പകർപ്പുകൾ കത്തിക്കാൻ പാക് പ്രധിഷേധ സംഘം. ഇതിനായി സോഷ്യൽ മീഡിയ വഴി വലിയ പ്രചാരണം ആണ് നടത്തുന്നത്. 

 അതേസമയം പാകിസ്താന്‍ ഗ്രൂപ്പിന്റെ ആസൂത്രിതമായ പ്രതിഷേധം സംബന്ധിച്ച ആശങ്ക യുകെയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ രുചി ഗാന്‍ഷ്യം യുകെ ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേലിനോട് പങ്കുവെച്ചു. പ്രതിഷേധം നിരോധിക്കാന്‍, യുകെയിലെ നിരവധി ഇന്ത്യക്കാര്‍ അധികാരികള്‍ക്ക് കത്തെഴുതിയിട്ടുണ്ട്.ലണ്ടന്‍ മേയര്‍, പൊലീസ് കമ്മീഷണര്‍, ആഭ്യന്തര സെക്രട്ടറി എന്നിവര്‍ക്ക് കത്തുകള്‍ എഴുതിയതായി ബിജെപിയുടെ ഓവര്‍സീസ് ഫ്രണ്ട്‌സ് പ്രസിഡന്റ് കുല്‍ദീപ് സിംഗ് ശേഖാവത്ത് പറഞ്ഞു