Mon. Dec 23rd, 2024
ന്യൂ ഡൽഹി:

ദാവോസിൽ കശ്മീർ വിഷയം  ഉയർത്തിയതിന് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ സർക്കാർ  രംഗത്തെത്തി.  വളരെ നിരാശാജനകമായ രീതിയിലാണ് ഇസ്ലാമാബാദ് നീങ്ങുന്നതെന്നും അത് അവരുടെ തീവ്രവാദ പ്രവർത്തനങ്ങളിലൂടെ  ലോകത്തിന് കാണാനാകുന്നതാണെന്നും സർക്കാർ വ്യക്തമാക്കി.ഇന്ത്യയെ തീവ്രവാദ പ്രത്യയശാസ്ത്രം ഏറ്റെടുത്തിട്ടുണ്ടെന്നും ഇന്ത്യയുമായുള്ള ബന്ധം സാധാരണ നിലയിലാകുമ്പോൾ പാകിസ്ഥാന്റെ സാമ്പത്തിക സാധ്യതകൾ ലോകം മനസ്സിലാക്കുമെന്നും ഇമ്രാൻ പറഞ്ഞിരുന്നു.  

തെറ്റിദ്ധരിപ്പിക്കുന്നതും വ്യതിചലിപ്പിക്കുന്നതുമായ അവകാശവാദങ്ങൾ ഉന്നയിക്കാതെ തീവ്രവാദികൾക്കെതിരെ തിരിച്ചെടുക്കാനാവാത്ത നടപടി സ്വീകരിക്കുന്നതിൽ ഇസ്ലാമാബാദ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നാണ്  വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത്.