Wed. Mar 12th, 2025
തിരുവനന്തപുരം:

ഓണ്‍ലൈനില്‍ വെള്ളക്കരം അടക്കുന്നവരില്‍ കുടിശ്ശിക വരുത്താത്തവര്‍ക്ക് ഒരു ശതമാനം കിഴിവ് ലഭിക്കും. ഒരു ബില്ലില്‍ പരമാവധി നൂറു രൂപയാണ് കുറയുക. മാര്‍ച്ച് ഒന്ന് മുതല്‍ നല്‍കുന്ന ബില്ലുകളിലാണ് ഇളവ് ലഭിക്കുന്നത്. എല്ലാ വ്യവസായ കണക്ഷനുകളുടെയും 2000 രൂപയില്‍ കൂടുതല്‍ ബില്‍ വരുന്ന മറ്റു കണക്ഷനുകളുടെയും അടവ് ഓണ്‍ലൈനില്‍ മാത്രം സ്വീകരിക്കാനും ജല അതോറിറ്റി തീരുമാനിച്ചിട്ടുണ്ട്.