Sun. Dec 22nd, 2024
സ്വിറ്റ്‌സർലൻഡ്:

ബല്‍ ടെക് ഇന്‍ഡസ്ട്രി വളര്‍ന്നുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ കുടിയേറ്റക്കാരെ ആകര്‍ഷിക്കാന്‍ സാധിക്കാത്ത രാജ്യങ്ങള്‍ക്ക് വലിയ നഷ്ടം നേരിടേണ്ടി വരുമെന്ന് മൈക്രോസോഫ്റ്റ് സി.ഇ.ഒ. സത്യ നാദെല്ല. എന്താണ് തങ്ങളുടെ ദേശീയതാത്പര്യമെന്ന് എല്ലാ രാജ്യങ്ങളും പുനരാലോചിച്ചു കൊണ്ടിരിക്കുകയാണെന്നും നാദെല്ല കൂട്ടിച്ചേര്‍ത്തു. സ്വിറ്റ്‌സര്‍ലന്‍ഡിലെ ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തില്‍ ബ്ലൂംബെര്‍ഗ് ന്യൂസ് എഡിറ്റര്‍-ഇന്‍-ചീഫ് ജോണ്‍ മൈക്കല്‍ത്വയിറ്റിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം