Sun. Jan 19th, 2025
എറണാകുളം:

 
സംസ്ഥാനത്ത്‌ പ്ലാസ്റ്റിക് നിരോധിച്ചതിന്റെ ഭാഗമായി ജില്ലയിൽ നടത്തിയ മിന്നൽ പരിശോധനയിൽ എവിടെയും പ്ലാസ്റ്റിക് കാരിബാഗുകൾ കണ്ടെത്താനായില്ല. കൊച്ചി കോർപറേഷന്റെ  ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. എറണാകുളം മാർക്കറ്റിലെ പഴം-പച്ചക്കറി കടകളിലും, മത്സ്യ വിൽപ്പന കടകൾ, പലവ്യഞ്ജന കടകൾ, ബേക്കറി തുടങ്ങി 52 കടകളിലാണ് പരിശോധന നടത്തിയത്. കോർപറേഷൻ ഹെൽത്ത് സൂപ്പർവൈസർ തോമസ് ജോഷിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്.