Wed. Jan 22nd, 2025
 ന്യൂഡൽഹി 

 

നിർഭയ കേസിൽ പ്രതികളുടെ വധശിക്ഷ അടുത്തമാസം ഒന്നിന് നടത്താനിരിക്കെ അന്ത്യാഭിലാഷം സംബന്ധിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകാതെ പ്രതികൾ. വധശിക്ഷ നടപ്പിലാക്കുന്നതിന് മുൻപായി  അന്ത്യാഭിലാഷം ചോദിച്ചറിയേണ്ടതുണ്ട് എന്നാൽ പ്രതികളായ മുകേഷ് സിങ് ,വിനയ് ശർമ്മ,പവൻ ഗുപ്ത,അക്ഷയ് സിങ് എന്നീ നാലു പേരും ചോദ്യങ്ങളോട് മൗനം പാലിക്കുകയാണ്. കുടുംബാംഗങ്ങളെ കാണാനും,തങ്ങളുടെ പേരിലുള്ള സ്വത്ത് ആർക്ക്  നൽകണമെന്ന് തീരുമാനിക്കാനും പ്രതികൾക്കു അവസരമുണ്ട് എന്നാൽ രണ്ട് കാര്യങ്ങളിലും ഇവർ മറുപടി നൽകുന്നില്ല. ശിക്ഷ നടപ്പിലാക്കുന്നതിൽ കൂടുതൽ സമയം ലഭിക്കുമെന്ന പ്രതീക്ഷയിലാവാം പ്രതികൾ മൗനം പാലിക്കുന്നത്. ഫെബ്രുവരി ഒന്നിന് രാവിലെ 6 മണിക്ക് തൂക്കിലേറ്റാനാണ് ഡൽഹി തീസ് ഹസ്സാരി  കോടതി രണ്ടാമതിറക്കിയ മരണവാറണ്ടിൽ പറഞ്ഞിരിക്കുന്നത്. ശിക്ഷ വൈകുന്നതിനെതിരെ നിർഭയയുടെ ‘അമ്മ ഉൾപ്പെടെ രംഗത്ത്‌ വന്നിട്ടുണ്ട്.