Sun. Dec 22nd, 2024
മുംബൈ

 

തീവ്ര ഹിന്ദുത്വ നിലപാടിലേക്ക് ചുവടുവെയ്ക്കാനൊരുങ്ങുന്നതിന്റെ ഭാഗമായി രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന കൊടിയുടെ നിറം മാറ്റുന്നു. ഓറഞ്ച്, നീല, പച്ച എന്നീ നിറങ്ങളിലുള്ള എം.എന്‍.എസിന്റെ നിലവിലെ പതാക പൂര്‍ണമായും കാവിയിലേക്ക് മാറ്റും. തീവ്ര ഹിന്ദുത്വ നിലപാടില്‍ നിന്ന്  ശിവസേനയുടെ പിന്മാറ്റം സുവര്‍ണാവസരമെന്നാണ് രാജ്താക്കറെ വിലയിരുത്തുന്നത്. ഈ സാഹചര്യത്തില്‍ ബിജെപിയുമായി സഖ്യം ചേരാനുള്ള തയ്യാറെടുപ്പിലാണ് എംഎന്‍എസ്.