Sun. Dec 22nd, 2024
തിരുവനന്തപുരം

 

 കെ.പി.സി.സി ഭാരവാഹി പട്ടിക പുറത്തിറങ്ങാൻ വൈകുന്നു. ചർച്ചകൾ ഇന്നലെ പൂർത്തിയായെങ്കിലും അധ്യക്ഷ സോണിയ ഗാന്ധി റായ്ബറേലിൽ ആയിരുന്നതിനാൽ പട്ടികയിൽ ഒപ്പുവച്ചിട്ടില്ല. ജംബോ പട്ടികയിൽ കടുത്ത അത്യപ്തിയിലാണ് അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ.ഒരാൾക്ക് ഒരു പദവി, 75 ന് താഴെയുള്ള പട്ടിക അടക്കമുള്ള മുല്ലപ്പള്ളിയുടെ എല്ലാ നിർദേശങ്ങളും തള്ളിയാണ് ഗ്രൂപ്പുകൾ പട്ടികയിൽ അധിപത്യം ഉറപ്പിച്ചത്.നിലവിൽ കൊടിക്കുന്നിൽ സുരേഷും, കെ സുധാകരൻ, കെ വി തോമസ്, വി ഡി സതീശൻ, പി സി വിഷ്ണുനാഥ്, ടി സിദ്ധിക്ക് കൂടാതെ 6 വർക്കിംഗ്‌ പ്രെസിഡന്റുമാർ, 13 വൈസ് പ്രെസിഡന്റുമാർ, 36 ജനറൽ സെക്രട്ടറിമാർ എന്നിവർ അടങ്ങുന്ന 127 അംഗങ്ങൾ അടങ്ങുന്നതാണ് നിലവിലെ പട്ടിക.