Sun. Dec 22nd, 2024
എറണാകുളം:

 
കാലാകാലങ്ങളായി ഉപയോഗിച്ച് വരുന്ന മീൻപിടിത്ത ഉപകരണങ്ങളുടെ പ്രദർശനം ഒരുക്കിയിരിക്കുകയാണ് കോരാമ്പാടം സർവീസ് സഹകരണ ബാങ്ക് മന്ദിരം. കടമക്കുടി പഞ്ചായത്തിലെയും, സമീപ പ്രദേശങ്ങളിലെയും ദ്വീപുകളിൽ വർഷങ്ങൾക്കു മുൻപ് മുതൽ ഉപയോഗത്തിലിരുന്ന ഉപകരണങ്ങളാണ് പ്രദർശനത്തിനുള്ളത്. ഇരുപതോളം ഉപകരണങ്ങളാണ് പ്രദർശനത്തിനുള്ളത്. കടമക്കുടി പഞ്ചായത്തിലെ മത്സ്യ സമ്പത്തിനെക്കുറിച്ചും, ഈ മേഖലയിലെ പൊക്കാളി പാടങ്ങളെക്കുറിച്ചും പുതിയ തലമുറയെ ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രദർശനം ആരംഭിച്ചിരിക്കുന്നത്.