Sun. Dec 22nd, 2024
ദാവോസ്:

 മോദി വീണ്ടും അധികാരത്തിലേറാന്‍ കാരണം അദ്ദേഹത്തിനുള്ള  തീവ്ര ദേശീയതയാലാണെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള സമരത്തിൽ സർക്കാരിന്റെ നിലപാടിനെ വിമർച്ചുകൊണ്ടായിരുന്നു  ഇമ്രാന്റെ  പ്രസ്താവന. ഇന്ത്യയില്‍ പ്രതിഷേധം പുകയുകയാണെന്നും നിയന്ത്രണ രേഖയില്‍ ബോംബാക്രമണം നടക്കുകയാണെന്നും ജനീവ കണ്‍വെന്‍ഷന് വിരുദ്ധമായി കശ്മീരിലെ ജനസംഖ്യയില്‍ മാറ്റം വരുത്താന്‍ ശ്രമിക്കുകയാണെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. വേള്‍ഡ് എക്കണോമിക് ഫോറത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. മതേതരവും ബഹുസ്വരവുമായ ഇന്ത്യയിലെ ജനങ്ങള്‍ക്ക് ദുരന്തമാണ് അനുഭവിക്കുന്നതെന്നും ഇമ്രാന്‍ ഖാന്‍ കൂട്ടിച്ചേര്‍ത്തു.