Fri. Nov 22nd, 2024
ന്യൂ ഡൽഹി:

സുരക്ഷാ മാനദണ്ഡം പാലിച്ചില്ലെന്ന പേരില്‍ 40 ലക്ഷം രൂപ വിലവരുന്ന  ചൈനീസ് കളിപ്പാട്ടങ്ങള്‍ പിടിച്ചെടുത്തു. ആരോഗ്യത്തിന് ഹാനീകരമായ വസ്തുക്കളുടെ പരിശോധന സംബന്ധിച്ച ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടിയാണ് കസ്റ്റംസിന്‍റെ നടപടി.  ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന കളിപ്പാട്ടങ്ങള്‍ എന്‍എബിഎല്‍ അംഗീകാരമുള്ള ലാബുകള്‍ പരിശോധിച്ച്‌ ഉറപ്പുവരുത്തിശേഷം മാത്രമേ കയറ്റി അയക്കാവൂ എന്നതാണ് നിബന്ധന. കഴിഞ്ഞ മാസം 30ന് നിലവില്‍ വന്ന മാനദണ്ഡം പാലിക്കാത്തവയാണ് പിടിച്ചെടുത്തിരിക്കുന്നത്. കുട്ടികളില്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നം സൃഷ്ടിക്കുന്ന രാസവസ്തുക്കള്‍ ഉള്ള കളിപ്പാട്ടങ്ങള്‍ തടയാന്‍ രാജ്യാന്തര തലത്തില്‍ നടപടികള്‍ സ്വീകരിച്ച് വരുന്നുണ്ട്.