Sun. Jan 19th, 2025
എറണാകുളം:

 
കാനറ ബാങ്ക് ജീവനക്കാർ എറണാകുളം റീജണൽ ഓഫീസിനു മുമ്പിൽ പ്രകടനം നടത്തി. ബാങ്കിലെ ചെക്ക് ബുക്ക്, അപേക്ഷാ ഫോറങ്ങൾ, മറ്റു സ്റ്റേഷനറികൾ എന്നിവയുടെ അച്ചടിയും വിതരണവും സ്വകാര്യ ഏജൻസികളെ ഏൽപ്പിച്ചതിൽ പ്രതിഷേധിച്ചാണ് കാനറ ബാങ്ക് സ്റ്റാഫ് യൂണിയൻ സംസ്ഥാനവ്യാപകമായി റീജണൽ ഓഫീസുകൾക്ക് മുന്നിൽ പ്രകടനം നടത്തിയത്. ഈ മാസം 20 മുതൽ പ്രിന്റിങ്‌ ആൻഡ്‌ സ്റ്റേഷനറി വിഭാഗത്തിന്റെ പ്രവർത്തനം ബാങ്ക് അവസാനിപ്പിച്ചിരുന്നു.

മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ശേഷസായി ബിസിനസ് ഫോംസ് (പ്രൈവറ്റ്) ലിമിറ്റഡ് എന്ന സ്ഥാപനത്തെയാണ് വിതരണ ഏജൻസിയാക്കിയിരിക്കുന്നത്. ഇങ്ങനെ പുറംകരാർവൽക്കരിച്ച ബാങ്കുകളുടെ ചെക്കുബുക്ക്‌ ഉപയോഗിച്ച് കോടികളുടെ വെട്ടിപ്പ് കാനറ ബാങ്കിൽത്തന്നെ നേരത്തെ നടന്നിരുന്നു. ബാങ്കിന്റെ കറൻസി വിതരണവും പുറംകരാർവൽക്കരിക്കാനാണ്‌ നീക്കമെന്ന്‌ ജീവനക്കാർ വ്യക്തമാക്കി.