Sun. Dec 22nd, 2024
ഉത്തർ പ്രദേശ്:

പ്രതിഷേധങ്ങളിൽ  ‘ആസാദി’ മുദ്രാവാക്യങ്ങള്‍ വിളിക്കുന്നത് രാജ്യദ്രോഹമാണെന്നും ഇത്തരക്കാര്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കുമെന്നും  ആദിത്യനാഥ്.കാണ്‍പുരില്‍ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച്‌ സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആസാദി മുദ്രാവാക്യങ്ങള്‍ മുഴക്കുന്നത് സ്വീകാര്യമല്ല, ഇന്ത്യന്‍ മണ്ണില്‍ നിന്നുകൊണ്ട് ഇന്ത്യക്കെതിരെ ഗൂഢാലോചന നടത്താന്‍ ആരെയും അനുവദിക്കില്ല, പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ക്കാനായി പ്രതിപക്ഷം സ്ത്രീകളെയും കുടുംബാംഗങ്ങളെയും ഉള്‍പ്പടെ റോഡിലേക്ക് തള്ളിവിടുന്നു, ആണുങ്ങള്‍ വീട്ടിനുള്ളില്‍ കിടന്നുറങ്ങുകയാണ്, ഇത് വലിയ കുറ്റകൃത്യമാണെന്നും ആദിത്യനാഥ്. സി.എ.എയുടെ അര്‍ഥം പോലും അറിയാത്ത സ്ത്രീകളെ മറ്റ് പാർട്ടികൾ  ചേര്‍ന്ന് തെരുവിലിറക്കുന്നത് അപമാനകരമാണെന്നും  അദ്ദേഹം കൂട്ടിച്ചേർത്തു.