Sat. Jan 18th, 2025
തിരുവനന്തപുരം:

 
50,000 കോടിയുടെ വികസന പദ്ധതികള്‍ നടപ്പാക്കുന്ന കിഫ്ബിയില്‍ അഴിമതി നടക്കുന്നില്ലെന്ന് ഉറപ്പാക്കാനും അഴിമതി ചൂണ്ടിക്കാട്ടുന്നവര്‍ക്ക് സംരക്ഷണം നല്‍കാനുമുള്ള സംവിധാനമൊരുങ്ങുന്നു. പരാതികള്‍ പരിഹരിക്കാന്‍ റിസര്‍വ് ബാങ്ക് മുന്‍ മേഖലാ ഡയറക്ടര്‍ സലീം ഗംഗാധരനെ ഓംബുഡ്സ് മാനായി നിയമിച്ചു. അഴിമതി ചൂണ്ടിക്കാട്ടുന്ന ഉദ്യോഗസ്ഥര്‍ക്ക് സംരക്ഷണം നല്‍കുന്ന വിസില്‍ ബ്ലോവര്‍ നയത്തിനും ബോര്‍ഡ് അംഗീകാരം നല്‍കിയിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് നേരിട്ടോ, കത്ത് മുഖേനയോ, കിഫ്ബി പോര്‍ട്ടല്‍ വഴിയോ പരാതി അറിയിക്കാം. ഇതുവരെ ലഭിച്ച 103 പരാതികളില്‍ 99 എണ്ണം തീര്‍പ്പാക്കി.