Sat. Jan 18th, 2025
മുംബൈ:

 
അന്താരാഷ്ട്ര മാരിടൈം ഓർഗനൈസേഷന്റെ പുതിയ നിയമങ്ങൾ പാലിക്കുന്നത് മൂലം ക്ലീനർ ബർണിങ് ഇന്ധനങ്ങളുടെ കുറവ് ഇന്ത്യ നേരിടുന്നു. വേണ്ടത്ര അളവുകളിൽ ഇന്ധനങ്ങൾ ലഭിക്കുന്നില്ലെന്നും, പ്രത്യേകിച്ച് കിഴക്കൻ തീരത്ത് ഇന്ധനം ഒട്ടും ലഭ്യമല്ലെന്നും പ്രശ്നം പരിഹരിച്ചില്ലെങ്കിൽ കപ്പലുകൾ നിലച്ചുപോകുമെന്നും എസ്സാർ ഷിപ്പിംഗ് സിഇഒ രഞ്ജിത് സിംഗ് പറഞ്ഞു. എച്ച്‌പി‌സി‌എൽ, ഇന്ത്യൻ ഓയിൽ എന്നീ രണ്ട് സർക്കാർ റിഫൈനറുകൾ മാത്രമാണ് ഐഎം‌ഒ- കംപ്ലയിന്റ് ഇന്ധനം ഉത്പാദിപ്പിക്കുന്നത്.