Sat. Jan 18th, 2025
കോതമംഗലം:

 
കളക്ടറുടെ നിർദ്ദേശത്തെ തുടർന്ന് കോതമംഗലം മാർത്തോമ്മാ ചെറിയപള്ളി ഏറ്റെടുക്കാനെത്തിയ മുവാറ്റുപുഴ ആർഡിഒ വിശ്വാസികളുടെ ശക്തമായ എതിർപ്പിനെ തുടർന്ന് പള്ളി ഏറ്റെടുക്കാനാവാതെ മടങ്ങി. മുവാറ്റുപുഴ ആർടിഒ എം.ടി അനിൽകുമാറാണ് ശ്രമം മതിയാക്കി മടങ്ങിയത്. ഇത് രണ്ടാം തവണയാണ് ശക്‌തമായ പ്രതിഷേധത്തെ തുടർന്ന് ആർഡിയോമാർ തിരിച്ചുപോകുന്നത്.

കഴിഞ്ഞ തവണ പള്ളിയിൽ പ്രവേശിക്കാനാകാതെ മതിലിൽ നോട്ടിസ് പതിച്ച് മടങ്ങുകയായിരുന്നു. ഓർത്തഡോക്സ് സഭയിലെ വൈദികൻ തോമസ് പോൾ റമ്പാന്റെ പരാതിയുടെ അടിസ്ഥാനത്തിലാണു പള്ളി പൂട്ടി താക്കോൽ ഏറ്റെടുക്കാൻ കലക്ടറെ കോടതി ചുമതലപ്പെടുത്തിയത്.