Mon. Dec 23rd, 2024
 ന്യൂ ഡൽഹി: 

ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന് ഡൽഹിയിൽ പ്രവേശിക്കാൻ കോടതി അനുമതി. ആസാദ് നൽകിയ ഹർജിയെ തുടർന്നാണ് കോടതി അനുമതി നൽകിയത്.നാല് ആഴ്ച്ച  ഡൽഹിയിൽ പ്രവേശിക്കരുത് എന്നായിരുന്നു നേരത്തെ ജാമ്യത്തിൽ വിധിച്ചിരുന്നത്.എയിംസിൽ അദ്ദേഹം ചികിത്സ തേടുന്നുണ്ടെന്നും അതിനാൽ ഡൽഹിയിൽ പ്രവേശിക്കാൻ അനുവദിക്കണമെന്നുമാണ് ഹർജിയിൽ പറഞ്ഞിരുന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡൽഹി ജുമാ മസ്ജിദിൽ നടന്നപ്രതിഷേധത്തിന്‍റെ പേരിലാണ് ഡിസംബർ 21ന് ചന്ദ്രശേഖർ അറസ്റ്റിലായത്.