Wed. Jan 22nd, 2025

ഗവർണർ പദവി സംസ്ഥാനങ്ങൾക്ക് ആവശ്യമില്ലാത്തതെന്ന് സീതാറാം യെച്ചൂരി.  പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീംകോടതിയില്‍ കേസ് കൊടുത്തതിന് സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടിയ കേരള ഗവര്‍ണര്‍  ആരിഫ് മുഹമ്മദ് ഖാൻ ഭരണഘടനയുടെ 131ാം അനുച്ഛേദം വായിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഗവര്‍ണര്‍ പദവി ആര്‍ഭാടമാണ്. സ്വതന്ത്ര ഇന്ത്യയില്‍ അത്തരമൊരു പദവി ആവശ്യമാണോയെന്ന ചര്‍ച്ച പുനരാരംഭിക്കണം. ഗവര്‍ണര്‍ പദവി തന്നെ നിറുത്തലാക്കേണ്ടതാണെന്ന്  ദശാബ്ദങ്ങള്‍ക്ക് മുൻപേ  ഇടതുപാര്‍ട്ടികള്‍ ആവശ്യപ്പെടുന്നതാണെന്നും  അദ്ദേഹം പറഞ്ഞു