Sat. Apr 5th, 2025
ബംഗളൂരു:

 
മോദി സ്വന്തം പ്രയത്നത്തിലൂടെ ഉയർന്നുവന്ന ഭരണപരിചയമുള്ള നേതാവാണെന്ന് വീണ്ടും ആവർത്തിച്ച് രാമചന്ദ്ര ഗുഹ. മോദി സ്വയം പ്രയത്നിച്ചാണ് രാഷ്ട്രീയത്തിലെത്തിയതെന്നും എന്നാൽ രാഹുൽ ഗാന്ധി കുടുംബാധിപത്യത്തിന്റെ പേരിലാണ് രാഷ്ട്രീയത്തിൽ എത്തിയതെന്നും അദ്ദേഹം പറഞ്ഞു. രാഹുലിനെ ജയിപ്പിച്ചത് കേരളീയര്‍ക്ക് പറ്റിയ തെറ്റാണെന്ന് രാമചന്ദ്ര ഗുഹ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

വിശാലമായ അര്‍ത്ഥത്തിലാണ് താന്‍ രാഹുലിനെ വിമര്‍ശിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.കോണ്‍ഗ്രസില്‍ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യം ബിജെപിക്ക് സഹായകരമായി എന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതില്‍ പ്രതിഷേധവുമായി നിരവധി പേര്‍ എത്തിയതോടെയാണ് വീണ്ടും വിശദീകരണവുമായി ഗുഹ രംഗത്തെത്തിയത്.