Wed. Jan 22nd, 2025
തിരുവനന്തപുരം:

പൗരത്വ നിയമത്തിനെതിരെ രാജ്യമെമ്പാടും വൻ  പ്രതിഷേധങ്ങൾ നടക്കവേ കേരളത്തിൽ സംയുക്ത പ്രക്ഷോഭത്തിനായി പ്രതിപക്ഷത്തെ വീണ്ടും ക്ഷണിച്ച് മുഖ്യമന്ത്രി. പൗരത്വ നിയമത്തിനെതിരെ ഏകകണ്ഠമായാണ് പ്രമേയം പാസ്സാക്കിയത്. തർക്കിക്കേണ്ട വിഷയങ്ങളിൽ തർക്കിക്കണമെന്നും അല്ലാത്തപക്ഷം യോജിച്ചു നിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഭരണഘടനയിൽ പറയുന്ന കാര്യങ്ങൾ നടപ്പാക്കാൻ ആണ് സർക്കാരെന്നും, ആർഎസ്എസിൻറെ അജണ്ട നടപ്പാക്കാൻ അല്ല സർക്കാറുള്ളതെന്നും അദ്ദേഹം പറഞ്ഞു.