തിരുവനന്തപുരം:
സംസ്ഥാനത്ത് ഗ്രാമപഞ്ചായത്തുകളില്‍ വർദ്ധിക്കാന്‍ പോകുന്നത് 1378 വാർഡുകൾ. എന്നാൽ 55 ഗ്രാമപഞ്ചായത്തുകളിൽ വാര്‍ഡ് പുനര്നിര്ണയമുണ്ടാകില്ലെന്നാണ് സൂചന. 9 പഞ്ചായത്തുകളിൽ 4 വാര്‍ഡുവീതം വർദ്ധിക്കുമ്പോൾ മൂന്നിടത്ത് ഓരോ വാര്‍ഡ് വീതം ഇല്ലാതാകുമെന്നും തദ്ദേശ ഭരണവകുപ്പിന്റെ പട്ടിക വ്യക്തമാക്കുന്നു.
എന്നാൽ തദ്ദേശ ഭരണമന്ത്രി നേരിട്ടും രണ്ടുതവണ രേഖാമൂലവും നല്കിയ വിശദീകരണം തള്ളി വാര്‍ഡ് പുനര്‍വിഭജന ഓര്‍ഡിനന്‍സിനെ ഗവര്‍ണര്‍ എതിര്‍ക്കുന്നത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. എങ്കിലും ഇതില്‍നിന്ന് പിന്നാക്കം പോകാന്‍ സര്‍ക്കാര്‍ തയ്യാറല്ലെന്നാണ് വിവരം. 2011 ലെ സെന്‍സസ്സാണ് വാര്‍ഡ് പുനര്‍നിര്‍ണയത്തിന് അവലംബം.